ചരമ വാർഷിക ദിനം

ചരമ വാർഷിക ദിനംPYR Govindan ടി. ഗോവിന്ദൻ ദിനാചരണത്തി​ൻെറ ഭാഗമായി ടി.ഐ. മധുസൂദനൻ പതാക ഉയർത്തുന്നുപയ്യന്നൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.പിയുമായിരുന്ന ടി. ഗോവിന്ദ​ൻെറ ഒമ്പതാം ചരമ വാർഷിക ദിനം ആചരിച്ചു. രാവിലെ തെക്കെ മമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പാർട്ടി ജില്ല സെക്ര​േട്ടറിയറ്റംഗം ടി. ഐ. മധുസൂദനൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, സി. കൃഷ്ണൻ എം.എൽ.എ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. മോഹനൻ സ്വാഗതം പറഞ്ഞു. വൈകീട്ട് ഫേസ്ബുക്ക്​ പേജിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.