കുടിവെള്ള പദ്ധതി പ്രവൃത്തി തുടങ്ങി

കുടിവെള്ള പദ്ധതി പ്രവൃത്തി തുടങ്ങിPYR T v RMLA കല്യാശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ഗാര്‍ഹിക കുടിവെള്ള കണക്​ഷന്‍ നല്‍കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ്​ പി. പ്രഭാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നേരത്തെ നിർവഹിച്ചിരുന്നു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കടന്നപ്പള്ളി -പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, പട്ടുവം, ഏഴോം, മാടായി, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, മാട്ടൂൽ എന്നീ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമഗ്ര പദ്ധതിക്ക് 181.91 കോടി രൂപയാണ് സർക്കാർ അംഗീകാരം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.