കനിവേകിയാൽ പ്രകാശന്​ ജീവിതം തിരി​െക..

കനിവേകിയാൽ പ്രകാശന്​ ജീവിതം തിരി​െക..ചിത്രം: ajk prakashan പ്രകാശൻചക്കരക്കല്ല്​: കനിവുള്ളവർ കനിഞ്ഞാൽ പ്രകാശന് ജീവിതത്തിലേക്ക് തിരികെ വരാം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപെരിയയിലെ പൊടിക്കളത്തിൽ പ്രകാശനെ സഹായിക്കാൻ നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം തുടങ്ങി. ഒക്​ടോബർ എട്ടിന് സ്കൂട്ടറിൽ പോവുകയായിരുന്ന പ്രകാശനെ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. മൂന്ന്​ ഓപറേഷൻ ഇതിനകം നടത്തി. തുടർന്നുള്ള ചികിത്സക്ക് 30 ലക്ഷം രൂപ വേണം. പെരളശ്ശേരി വെൽഫെയർ സഹകരണ സൊസൈറ്റിയിൽ ആർട്ടിസ്​റ്റാണ് പ്രകാശൻ. പി.വി. ഭാസ്കരൻ പ്രസിഡൻറും കെ.വി. നിധീഷ് സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്​കരിച്ചാണ്​ പ്രവർത്തനം. കനറാ ബാങ്കി​ൻെറ പെരളശ്ശേരി ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4752101006586. ഐ.എഫ്.എസ് കോഡ്: CNRB0004752. G/PAY - 8281576412.......................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.