നാടുകാണി ഡൈയിങ്​ ആൻഡ്​ പ്രിൻറിങ്​ സെൻറര്‍ ശിലാസ്ഥാപനം ഇന്ന്

നാടുകാണി ഡൈയിങ്​ ആൻഡ്​ പ്രിൻറിങ്​ സൻെറര്‍ ശിലാസ്ഥാപനം ഇന്ന്​കണ്ണൂർ: നാടുകാണിയിലെ ടെക്‌സ്​റ്റൈയില്‍ ഡൈയിങ്​ ആൻഡ്​ പ്രിൻറിങ്​ സൻെറര്‍ (എന്‍.ടി.ഡി.പി.സി) പ്ലാൻറി​ൻെറ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്​ നാടുകാണിയില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിർവഹിക്കും. ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ കെ. സുധാകരന്‍, കെ.കെ. രാഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും.മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം കെട്ടിടം ഉദ്ഘാടനം കണ്ണൂർ: മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സില്‍ സ്ഥാപിച്ച മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം കെട്ടിട ഉദ്ഘാടനം വെള്ളിയാഴ്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിർവഹിക്കും. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. സില്‍ക്ക് യൂനിറ്റ്​ ഉദ്ഘാടനം കണ്ണൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിനു കീഴില്‍ പാപ്പിനിശ്ശേരിയില്‍ നിർമിക്കുന്ന ഖാദി ഷോപ്പിങ്​ മാളി​ൻെറ ശിലാസ്ഥാപനവും ഖാദി സില്‍ക്ക് യൂനിറ്റി​ൻെറ ഉദ്ഘാടനവും വെള്ളിയാഴ്ച രാവിലെ 10.30ന്​ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിർവഹിക്കും. കെ.എം. ഷാജി എം.എല്‍.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.