കോൺഗ്രസ്​ സഹകരണ സ്​ഥാപനത്തിലെ നിയമനം ഡി.സി.സി അറിവോടെ മാത്രമാകണം -മുല്ലപ്പള്ളി

കോൺഗ്രസ്​ സഹകരണ സ്​ഥാപനത്തിലെ നിയമനം ഡി.സി.സി അറിവോടെ മാത്രമാകണം -മുല്ലപ്പള്ളിപടം -സന്ദീപ്​ കണ്ണൂർ: കോൺ​ഗ്രസ്​ സഹകരണ സ്​ഥാപനങ്ങളിലെ നിയമനം ഇനിമുതൽ ഡി.സി.സി അറിവോടെ മാത്രമായിരിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ഡി.സി.സി നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം​. കോൺ​ഗ്രസ്​ നിയന്ത്രണത്തിലുള്ള പഴയങ്ങാടി അർബൻ ബാങ്കിൽ പാർട്ടി അനൂകൂലിയല്ലാത്തയാൾക്ക്​ നിയമനം നൽകിയ പശ്ചാത്തലത്തിലാണ്​ മുല്ലപ്പള്ളി ഇൗ വിഷയത്തിൽ പരാമർശം നടത്തിയത്​. കോൺ​ഗ്രസി​ൻെറ നിയന്ത്രണത്തിലുള്ള അതത്​ സ്​ഥാപനങ്ങളിൽ വരുന്ന ഒഴിവ്​ ഡി.സി.സിക്ക്​ റിപ്പോർട്ട്​ ചെയ്യണം. ഒഴിവനുസരിച്ച്​ ഡി.സി.സിയുടെ നിർദേശ പ്രകാരമായിരിക്കണം നിയമനം. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ്​ കെ. സുധാകരൻ എം.പി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ അഡ്വ. സണ്ണി ജോസഫ് എം.എൽ എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, അഡ്വ. പി.എം. നിയാസ്, സജീവ് മാറോളി തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ സ്വാഗതവും ഹരിദാസ് മൊകേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.