ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം

ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം ppn pbcaപാപ്പിനിശ്ശേരി: കേരള വ്യാപാരി വ്യവസായി സമിതി പാപ്പിനിശ്ശേരി വെസ്​റ്റ്​ യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ, ദേശീയപാത വികസനത്തി​ൻെറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് നഷ്​ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം നടത്തി. ദേശീയപാതയിൽ ചുങ്കത്ത് നടന്ന ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധം പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ്​ സി. മോഹനൻ ഉദ്​ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡൻറ് പി.പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി കെ.പി. സദാനന്ദൻ സ്വാഗതവും കെ.പി. ദിനേശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.