ആനക്കലിയിൽ വിറങ്ങലിച്ച് ആറളം

ആനക്കലിയിൽ വിറങ്ങലിച്ച് ആറളം പടം –kel kattana കൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്ത നിലയിൽകൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്തുകേളകം: കാട്ടാനകളുടെ ആക്രമണത്തിൽ ആറളത്ത് വിളനാശം കോടികളും കവിഞ്ഞു. കാർഷിക മേഖലയിൽ തമ്പടിച്ച കാട്ടാനകൾ ഓരോ ദിവസവും ആറളം ഫാമിനെ ചവിട്ടി മെതിക്കുകയാണ്. ആറളം പഞ്ചായത്തിലെ കൊക്കോട്, വട്ടപ്പറമ്പ് പ്രദേശങ്ങളെ ഫാമുമായി ബന്ധിപ്പിക്കുന്ന കൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്തു. ഫാമി​ൻെറ മൂന്ന്, ആറ് ബ്ലോക്കുകളിലെ 60ഒാളം തൊഴിലാളികൾ ഉപയോഗിക്കുന്നതാണ് ഈ പാലം. നാട്ടുകാരും ഫാമിലെ തൊഴിലാളികളും ചേർന്നാണ് പാലം സംരക്ഷിച്ചിരുന്നത്​. ആനകൾ പാലം തകർത്തതോടെ ഫാമിലേക്കുള്ള തൊഴിലാളികളുടെ യാത്രയും അനിശ്ചിതത്വത്തിലായി. പ്രദേശത്തെ നൂറുകണക്കിന് ക്ഷീര കർഷകർ ഫാമിൽ നിന്ന്​ തീറ്റപ്പുൽ ശേഖരിക്കാനായും ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു.മൂന്നാം ബ്ലോക്കിൽ 40ഒാളം തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി. മൂന്ന്​, നാല്​ ബ്ലോക്കുകളിലായി തമ്പടിച്ച കാട്ടാന മേഖലയിൽ നൂറിലധികം തെങ്ങുകളാണ് കുത്തിവീഴ്ത്തി നശിപ്പിച്ചത്. മൂന്നാം ബ്ലോക്കിലെ നാൽപതോളം തെങ്ങുകൾ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു. ഫാമി​ൻെറ സെൻട്രൽ നഴ്‌സറിയിൽ എത്തിയ ആനക്കൂട്ടം വൈദ്യുതിവേലി, തെങ്ങ് പിഴുതിട്ട് നശിപ്പിച്ചിരുന്നു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്​ടമാണ് ഫാമിനുണ്ടായത്. 15ഒാളം ആനകൾ ഫാമിനുള്ളിൽ തമ്പടിച്ചതായാണ് ഇവിടത്തെ തൊഴിലാളികൽ പറയുന്നത്. ഇവ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള മുൻകരുതലുകൾ മാത്രമാണ് ഇപ്പോൾ വനംവകുപ്പ് ചെയ്യുന്നത്.ഫാമി​ൻെറ പ്രധാന വരുമാനമാർഗമാണ് തെങ്ങുകൾ. ഒരു വർഷത്തിനിടയിൽ 5000ത്തോളം തെങ്ങുകളാണ് ആനക്കൂട്ടം ഫാമിൽ കുത്തിവീഴ്ത്തി നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.