പ്രതിഷേധ സമരം

പ്രതിഷേധ സമരംപേരാവൂർ: പേരാവൂര്‍ പഞ്ചായത്തി​ൻെറ ശ്മശാന നിര്‍മാണ അഴിമതിയിൽ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടും വികസന മുരടിപ്പിനെതിരെയും യു.ഡി.എഫ്​ നടത്തുന്ന സമരവാരത്തി​ൻെറ ഭാഗമായി നടന്ന പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ബിന്ദു സോമന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ ജോണ്‍സണ്‍ ജോസഫ്, സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത്, ജൂബിലി ചാക്കോ, അരിപ്പയില്‍ മജീദ്, ഇബ്രാഹിം ഹാജി, അരിപ്പയില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.