കൈപൊള്ളും; പച്ചക്കറി തൊട്ടാൽ

കൈപൊള്ളും; പച്ചക്കറി തൊട്ടാൽഉത്ത േരന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഉൽപാദനം കുറഞ്ഞതും കര്‍ഷക പ്രക്ഷോഭവുമാണ് വിലവർധനക്ക്​ കാരണമെന്നാണ് സൂചനശ്രീകണ്ഠപുരം : ഇടവേളക്കുശേഷം പച്ചക്കറി വിലയില്‍ വൻ കുതിപ്പ്. സാധാരണക്കാരുടെ കൈ പൊള്ളിച്ച് പച്ചക്കറി വില മുന്നേറുമ്പോൾ പിടിച്ചു നിർത്താൻ സംവിധാനമില്ല. ഒരു കിലോ ഉള്ളിക്ക് 40 രൂപയായിരുന്നത് ഉയർന്ന് ബുധനാഴ്ച 90 രൂപയായി. ചൊവ്വാഴ്ച 85 രൂപയുണ്ടായിരുന്ന ഉള്ളിയുടെ വിലയാണ് കിലോക്ക് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചത്. ലോക്ഡൗണിന് മുന്നെയുള്ള കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഉള്ളി വില 150 രൂപ വരെയെത്തിയിരുന്നു. അവിടെനിന്ന് കുറഞ്ഞ് കഴിഞ്ഞയാഴ്ച 40 -48 -50 രൂപവരെയെത്തി നിന്നിരുന്നു. പിന്നീടുള്ള മൂന്നുദിവസം കൊണ്ടാണ് ഉള്ളി വില കുതിച്ച് 90 ലെത്തിയത്. മറ്റ് പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചെറിയ ഉള്ളിയുടെ വില 110-120 രൂപയാണ്. കഴിഞ്ഞയാഴ്ച 90 രൂപയായിരുന്നിടത്തുനിന്നാണ് ചെറിയ ഉള്ളിക്കും വില കൂടിയത്. കഴിഞ്ഞയാഴ്ച തക്കാളി കിലോക്ക് 25 രൂപയായിരുന്നത് 33 രൂപയിലെത്തി. 100 രൂപയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില 120-150 രൂപയായി ഉയര്‍ന്നു. 45-50 രൂപയുണ്ടായിരുന്ന കാരറ്റ് വില 70 രൂപയിലെത്തി നിന്നെങ്കിലും നിലവിൽ 90- 100 രൂപയിലെത്തിയിട്ടുണ്ട്. കാബേജിനും ഉരുളക്കിഴങ്ങിനും 44- 48 രൂപ വരെയെത്തി. പച്ചമുളകിന് കിലോക്ക് 60 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. മുരിങ്ങക്കായക്ക് കിലോക്ക് 60 വരെയെത്തിനിന്നെങ്കിലും 70 രൂപയായിട്ടുണ്ട്. ബീൻസ്, പാവക്ക എന്നിവയ്ക്ക് കിലോവിന് 50 രൂപയാണ്. വില ഇനിയും ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം മഴ കൂടിയതിനെ തുടർന്ന് ഉൽപാദനം കുറഞ്ഞതും പലയിടങ്ങളിലും നടക്കുന്ന കര്‍ഷക പ്രക്ഷോഭവുമാണ് വില വർധിക്കുന്നതിന് കാരണമെന്നാണ് സൂചന. നവമിപൂജ നാളുകളായതിനാൽ പച്ചക്കറിക്ക് ഡിമാൻഡ്​ കൂടിയതും വിലവർധനക്ക് കാരണമായിട്ടുണ്ട്. കീശ കാലിയാക്കാൻ തുടങ്ങിയതോടെ പച്ചക്കറി അളവ് കുറച്ച് വാങ്ങേണ്ട അവസ്ഥയിലാണ് പലരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.