ഭീഷണിയായി കടന്നൽക്കൂട്

ഭീഷണിയായി കടന്നൽക്കൂട് mahe kadannal kood കുറിച്ചിയിൽ മണിയൂർ വയലിൽ മനോജി​ൻെറ വീടിനടുത്ത തെങ്ങിലെ കടന്നൽക്കൂട്ന്യൂ മാഹി: ന്യൂ മാഹി പഞ്ചായത്ത്​ മൂന്നാം വാർഡിലെ വീടിന് മുന്നിലെ തെങ്ങിലുള്ള കടന്നൽക്കൂട് കാരണം പരിസരവാസികൾ ഭീതിയിൽ. കുറിച്ചിയിൽ മണിയൂർ വയലിൽ മനോജ് നിവാസിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ മനോജി​ൻെറ വീടിന് മുന്നിൽ മറ്റൊരാളുടെ പറമ്പിലുള്ള തെങ്ങി​ൻെറ ഓലയുടെ തുമ്പത്താണ് കടന്നൽക്കൂട്. ഏത് സമയത്തും തെങ്ങോലയുടെ കണ്ണിയിൽനിന്ന് ഊർന്നുവീഴാൻ പാകത്തിലാണ് കടന്നൽക്കൂടുള്ളത്. ഇത് നശിപ്പിക്കാൻ ചില തൊഴിലാളികൾ പ്രതിഫലമായി 5000 രൂപ വരെയാണ് ചോദിക്കുന്നതത്രെ. ശാസ്ത്രീയ സംവിധാനങ്ങളുപയോഗിക്കാതെ കൂട് നശിപ്പിക്കുമ്പോൾ കടന്നൽ കുത്തേൽക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് പരിസരവാസികൾ. തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും സുരക്ഷയൊരുക്കി കൂട് നീക്കം ചെയ്യുന്നതാണ് ഉചിതമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ചെറിയ കാലത്തേക്കാണ് ഈ കൂടെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഓല ഉണങ്ങുംമുമ്പുതന്നെ കടന്നലുകൾ വേറെ കൂടുണ്ടാക്കി മാറുമെന്നും കണ്ണവം ഫോറസ്​റ്റ്​ ഓഫിസിൽനിന്ന് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.