കൊയ്യാൻ ആളില്ല; ഊർപ്പള്ളി വയലിൽ നെൽകൃഷി നശിക്കുന്നു

കൊയ്യാൻ ആളില്ല; ഊർപ്പള്ളി വയലിൽ നെൽകൃഷി നശിക്കുന്നു ചിത്രം: ഊർപ്പള്ളിയിലെ മുണ്ടയാടൻ തമ്പാ​ൻെറ നെൽവയൽഉള്ളുപിടഞ്ഞ് കർഷകർഅഞ്ചരക്കണ്ടി: വിളവെടുപ്പിന് പാകമായ നെല്ല് വെള്ളത്തിൽ വീണ് നശിക്കുന്നതുകണ്ട് നെടുവീർപ്പിടുകയാണ് വേങ്ങാട് പഞ്ചായത്തിലെ ഊർപ്പള്ളി വയലിൽ ഒരുകൂട്ടം കർഷകർ. കൊയ്യാൻ ആളില്ലാതെ വന്നതോടെയാണ്, കാലവർഷത്തെ അതിജീവിച്ച് ബാക്കിയായ നെന്മണികൾ വെള്ളത്തിൽ വീണ് നശിക്കുന്നത്​. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കർഷകർ നെൽകൃഷി ഇറക്കിയത്. ചുരുക്കം ചിലർ സ്വന്തമായി കൊയ്തെടുത്തതൊഴിച്ചാൽ 10 ഏക്കറോളം സ്ഥലത്തെ നിരവധി പേരുടെ വിളവ് വെള്ളം കയറി നശിക്കുകയാണ്.മുണ്ടയാടൻ തമ്പാൻ, ചന്ദ്രശേഖരൻ, എൻ.പി. രവീന്ദ്രൻ, വിനോദൻ, പുരുഷോത്തമൻ തുടങ്ങി 10ഒാളം പേരാണ് വേങ്ങാട് പഞ്ചായത്തി​ൻെറ സഹകരണത്തോടെ കൃഷി നടത്തിയത്. മികച്ച വിളവ് ലഭിച്ചെങ്കിലും സമയത്തിന് കൊയ്തെടുക്കാൻ കഴിയാതെ കർഷകർ പ്രയാസത്തിലാവുകയായിരുന്നു.ആദ്യവിളയായി ജൂണിലാണ് കൃഷി തുടങ്ങിയത്. മഴക്കാലത്തിനനുയോജ്യമായതിനാൽ ഉമ നെൽവിത്താണ് വിതച്ചത്. കിലോക്ക് 40 രൂപ നിരക്കിൽ ഒരേക്കർ സ്ഥലത്തിന് 25 കിലോ വിത്ത് വേണ്ടിവന്നു. ഇവയുൾപ്പെടെ കൃഷിക്കായി പലർക്കും 30,000 മുതൽ 50,000 രൂപ വരെ ചെലവ് വന്നു. ബാങ്ക് ലോണെടുത്താണ് കർഷകർ തുക കണ്ടെത്തിയത്.കാലവർഷം കനത്തപ്പോൾ മിക്കവരുടെയും കൃഷിയിടങ്ങൾ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. ഒരേക്കർ സ്ഥലത്ത് കൃഷി തുടങ്ങിയവരുടെ പകുതിയോളം സ്ഥലത്തെ കൃഷിയും നശിച്ചു. മഴ മാറി മികച്ച പരിപാലനം നടത്തിയപ്പോൾ ബാക്കി വന്നവയിൽ നല്ല വിളവുണ്ടായി.ഈ മാസം ആദ്യവാരം തന്നെ വിളവ് കൊയ്തെടുക്കേണ്ടിയിരുന്നെങ്കിലും ആളെ ലഭിക്കാതായതോടെ കൊയ്ത്തു മുടങ്ങി. കനത്തമഴകൂടി എത്തിയതോടെ വിളവെടുപ്പിന് പാകമായ നെല്ല് വെള്ളത്തിൽ വീണുകിടന്നു. സമീപ പഞ്ചായത്തുകളിലുള്ളവർക്കെല്ലാം തൊഴിലുറപ്പ് തൊഴിലാളികളാണ് കൊയ്ത്തിനെത്തിയതെന്ന്​ കർഷകർ പറയുന്നു. കൂലി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളെ അധികൃതർ വിട്ടുനൽകുന്നില്ലെന്നും കർഷകർ ആരോപിച്ചു. അതേസമയം, നിലമൊരുക്കലും ജലസേചന സൗകര്യമൊരുക്കലുമല്ലാതെ ഞാറു നടലും നെല്ല് കൊയ്തെടുക്കലും തൊഴിലുറപ്പ് പണികളിൽ ഉൾപ്പെടില്ലെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്.വിളവ് കൊയ്തെടുക്കൽ അനന്തമായി നീളുന്നത് തുടർ കൃഷിക്കും പ്രയാസമാവുന്നുണ്ട്. രണ്ടാം വിളക്കുള്ള 45 ദിവസം പാകമായ ഞാറ് പല കർഷകരും തയാറാക്കിവെച്ചിട്ടുണ്ട്. നെല്ല് കൊയ്തെടുത്ത് നിലം ഒരുക്കിയ ശേഷമേ ഞാറ് നടനാകൂ. കാലതാമസം വരുന്നത് ഇതിനെല്ലാം ദോഷം ചെയ്യുമെന്ന് കർഷകർ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ കൊയ്ത്തിന്​ ഉപയോഗിക്കാനാവില്ല (സി.പി. അനിത -വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്​)കൊയ്യാൻ ആളെ കിട്ടാതെ ഊർപ്പള്ളി വയലിൽ ഏക്കർകണക്കിന് നെൽകൃഷി നശിക്കുന്നെന്ന വിവരം വൈകിയാണ് അറിഞ്ഞത്. തൊഴിലുറപ്പ് തൊഴിലാളികളെ കൊയ്ത്തിന് ഉപയോഗിക്കാൻ പഞ്ചായത്തിന് അനുമതിയില്ല. കർഷകരുടെ പ്രയാസം മനസ്സിലാക്കി ഉടൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തി നൽകാൻ പഞ്ചായത്ത് ശ്രമിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.