ജില്ല പൊലീസ് സഹകരണ സംഘം ശാഖ ധർമശാലയിൽ

ജില്ല പൊലീസ് സഹകരണ സംഘം ശാഖ ധർമശാലയിൽ ppn police bank ജില്ല പൊലീസ് സഹകരണ സംഘത്തി​ൻെറ പുതിയ ശാഖ ധർമശാലയിൽ ഓൺലൈനായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നുധർമശാല: ജില്ല പൊലീസ് സഹകരണ സംഘത്തി​ൻെറ പുതിയ ശാഖ ധർമശാലയിൽ തുടങ്ങി. ശാഖ സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവിയും സംഘം പ്രസിഡൻറുമായ ജി.എച്ച്. യതീഷ്​ചന്ദ്ര അധ്യക്ഷത വഹിച്ചു. ജെയിംസ് മാത്യു എം.എൽ.എ മുഖ്യാതിഥിയായി. ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.കെ. ശ്യാമള കോർബാങ്കിങ് ഉദ്ഘാടനം ചെയ്തു. കെ. രാജേന്ദ്രൻ നിക്ഷേപം സ്വീകരിക്കൽ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് ഭാസ്കർ വായ്പ വിതരണവും മെംബർമാർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം കെ.എ.പി കമാൻഡൻറ് ജോണി അഗസ്​റ്റിനും നിർവഹിച്ചു. തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, പി. രമേശൻ, കെ. രാജേഷ്, ടി. ബാബു, പി. സിജു, കെ.വി. മുഹമ്മദ് അഷറഫ്, പി.കെ. രാമചന്ദ്രൻ, കെ.ജി. പ്രകാശ് കുമാർ, ടി. സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.