അഴിയൂർ പച്ചത്തുരുത്തിന് ഹരിത മിഷ​െൻറ അംഗീകാരം

അഴിയൂർ പച്ചത്തുരുത്തിന് ഹരിത മിഷ​ൻെറ അംഗീകാരം Mahe Azhiyur Green Island പച്ചത്തുരുത്ത്​ സാക്ഷ്യപത്രം അഴിയൂർ ഗ്രാമപഞ്ചായത്ത് ്രകാശനിൽനിന്ന് ഏറ്റുവാങ്ങുന്നുമാഹി: സംസ്ഥാന സർക്കാറി​ൻെറയും ഹരിത കേരള മിഷ​ൻെറയും നിർദേശ പ്രകാരം തയാറാക്കിയ അഴിയൂർ പഞ്ചായത്ത്​ പച്ചത്തുരുത്തിന് അനുമോദനം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 14ാം വാർഡിൽ ചോമ്പാൽ നോർത്ത് എൽ.പി സ്കൂളിലാണ് പച്ചത്തുരുത്ത് തയാറാക്കിയത്. 69 തൊഴിലാളികൾക്കായി 30,000 രൂപ വേതനം ചെലവഴിച്ചാണ് പച്ചത്തുരുത്ത് സൃഷ്​ടിച്ചത്. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ അനുമോദന പത്രം ഹരിത കേരള മിഷൻ ജില്ല കോഒാഡിനേറ്റർ പി. പ്രകാശിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.