കൂത്തുപറമ്പ് നഗരസഭ ടൗണ്‍ഹാളിന്​ ശിലയിട്ടു

കൂത്തുപറമ്പ് നഗരസഭ ടൗണ്‍ഹാളിന്​ ശിലയിട്ടു5.90 കോടി ചെലവഴിച്ചാണ് ടൗണ്‍ഹാള്‍ നിർമിക്കുന്നത്കണ്ണൂർ: കൂത്തുപറമ്പ് നഗരസഭ ടൗണ്‍ഹാള്‍ ശിലാസ്ഥാപനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഒാൺലൈനിലൂടെ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്​ 5.90 കോടി ചെലവഴിച്ചാണ് ടൗണ്‍ഹാള്‍ നിർമിക്കുന്നത്. ടൗണ്‍ഹാള്‍ ഓഡിറ്റോറിയത്തില്‍ 600 പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമൊരുക്കും. നഗരസഭ അധ്യക്ഷന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സൻ മറിയംബീവി, സ്ഥിരം സമിതി അംഗങ്ങളായ കെ.വി. രജീഷ്, കെ. തങ്കമണി, വി. രാമകൃഷ്ണന്‍ മാസ്​റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.