നാട്ടുപച്ച കൃഷി ബോധവത്​കരണ കാമ്പയിൻ

നാട്ടുപച്ച കൃഷി ബോധവത്​കരണ കാമ്പയിൻ പഴയങ്ങാടി: മിനാർ ഏഴാം വാർഷികത്തോട് അനുബന്ധിച്ച്​ സോഷ്യൽ വെൽബിയിങ്​ ആൻഡ്​ ഡെവലപ്മൻെറ്​ വിഭാഗം സംഘടിപ്പിക്കുന്ന നന്മ വിളയും നാട്ടുപച്ച കൃഷി ബോധവത്​കരണ കാമ്പയിൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ ജീവിതത്തി​ൻെറ ഭാഗമായിരുന്ന കൃഷിയെ തിരിച്ചുപിടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽകുന്നതാണ് കാമ്പയിൻ. വീടുകളിലും സ്‌കൂളുകളിലും കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മത്സരങ്ങൾ, ബോധവത്​കരണ ക്ലാസുകൾ, കൃഷിസംബന്ധമായ കരിയർ ഫെസ്​റ്റ്​, അടുക്കളത്തോട്ടം മുതൽ നെൽക്കൃഷിയടക്കമുള്ള കൃഷി മത്സരങ്ങൾ തുടങ്ങിയ പരിപാടികളാണ് കാമ്പയിനിലൂടെ പ്രഖ്യാപിച്ചത്. മാടായി, മാട്ടൂൽ പഞ്ചായത്തുകളെ ലക്ഷ്യമിടുന്ന പരിപാടിയുടെ പ്രചാരണത്തിനായി കൃഷിതൽപരരായവരെ ഉൾപ്പെടുത്തി വാട്സ്​ആപ് കൂട്ടായ്മ രൂപവത്​കരിക്കുകയും ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുകയും ചെയ്തു. മാടായി പഞ്ചായത്ത് കൃഷി ഓഫിസർ വിനോദ് കുമാർ, മാട്ടൂൽ പഞ്ചായത്ത് കൃഷി ഓഫിസർ കെ.വി. ഷൈന എന്നിവർ സംസാരിച്ചു. മിനാർ ചെയർമാൻ പി.കെ. മുഹമ്മദ് സാജിദ് ഏഴാം വാർഷിക സന്ദേശം നൽകി. ജനറൽ കൺവീനർ എസ്.എ.പി. സിറാജ് അധ്യക്ഷത വഹിച്ചു. കൺവീനർ ഷാഫി കോയമ്മ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.