പഞ്ചായത്ത് പ്രസിഡൻറിനെ അപകീർത്തിപ്പെടുത്തി പ്രചാരണം; പൊലീസിൽ പരാതി നൽകി

പഞ്ചായത്ത് പ്രസിഡൻറിനെ അപകീർത്തിപ്പെടുത്തി പ്രചാരണം; പൊലീസിൽ പരാതി നൽകി പഴയങ്ങാടി: പഞ്ചായത്ത് പ്രസിഡൻറിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. സുഹറാബിയാണ് പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ രണ്ട് വ്യക്തികൾ നടത്തുന്ന സംഭാഷണത്തി​ൻെറ ശബ്​ദമാണ്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ. സുഹറാബി പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.