കണിച്ചാര്‍ പഞ്ചായത്ത് ഓഫിസ്​ ധര്‍ണ ഒരാഴ്ച പിന്നിട്ടു

കണിച്ചാര്‍ പഞ്ചായത്ത് ഓഫിസ്​ ധര്‍ണ ഒരാഴ്ച പിന്നിട്ടു kel cpm dharnna കണിച്ചാർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന ധർണ സി.പി.എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി വി.ഡി. ജോസ് ഉദ്ഘാടനം ചെയ്യുന്നുകണിച്ചാര്‍: തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിൽ അന്വേഷണം നേരിടുന്ന കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ്​ സെലിൻ മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫി​ൻെറ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തുന്ന ധര്‍ണ ഒരാഴ്ച പിന്നിട്ടു. ധർണ സി.പി.എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറി വി.ഡി. ജോസ് ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ കുറുപ്പിച്ചാംകണ്ടി അധ്യക്ഷത വഹിച്ചു. ജോയല്‍ ജോബ്, പി.വി. ശിവന്‍, സനില അനിൽ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തില്‍ കണിച്ചാര്‍ ടൗണില്‍ പ്രകടനം നടന്നു. പ്രതിഷേധത്തി​ൻെറ ഭാഗമായി കൊളക്കാട് ടൗണിൽ നടന്ന പൊതുയോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. പി.വി. പ്രഭാകരൻ, ആൻറണി സെബാസ്​റ്റ്യൻ, ജിമ്മി അബ്രഹാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.