സംയുക്ത കര്‍ഷക സമിതി പ്രതിഷേധ സമരം

സംയുക്ത കര്‍ഷക സമിതി പ്രതിഷേധ സമരംപേരാവൂര്‍: കേന്ദ്ര സര്‍ക്കാറി​ൻെറ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കുക, നെല്ലു സംഭരണം തുടരുക, കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് മതിയായ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്​ താങ്ങുവില സംരക്ഷണ ദിനത്തി​ൻെറ ഭാഗമായി പേരാവൂരില്‍ സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.കെ. ചന്ദ്ര​ൻെറ അധ്യക്ഷതയില്‍ കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വി ബാബു മാസ്​റ്റര്‍, പ്രഭാകരന്‍, വി.കെ. ഇബ്രാഹിം, രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.