വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധം

വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധംകണ്ണൂർ: നഗരത്തിൽ വ്യാപാരിക്കുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം. താവക്കര ബസ്​സ്​റ്റോപ്പിനു സമീപം ഹോട്ടൽ നടത്തുന്ന സലാല റസ്​റ്റാറൻറ് ഉടമ മുഹമ്മദലിക്കു നേരെയാണ്​ കഴിഞ്ഞ ദിവസം രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘം ആക്രമണം നടത്തിയത്​. തലക്ക്​ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭവത്തിൽ ജില്ല മർച്ചൻറ്​സ് ചേംബർ പ്രതിഷേധിച്ചു. ആക്രമികളെ ഉടൻ അറസ്​റ്റുചെയ്യണമെന്ന് ചേംബർ ജില്ല ഭാരവാഹികൾ ആവശ്യപ്പെട്ടു. വ്യാപാരികൾക്കു നിർഭയം കച്ചവടം ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.