കോവിഡ്​ ഭീതിക്കൊപ്പം മഴയും; ആളകന്ന്​ ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾ

കോവിഡ്​ ഭീതിക്കൊപ്പം മഴയും; ആളകന്ന്​ ടൂറിസ്​റ്റ്​ കേന്ദ്രങ്ങൾമാനം തെളിയുന്നതോടെ സന്ദർശകരുടെ എണ്ണം കൂടുമെന്ന്​​ പ്രതീക്ഷകണ്ണൂർ: ലോക്​ഡൗൺ കഴിഞ്ഞ്​ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നുവെങ്കിലും സന്ദർശകർ കുറവ്​. കോവിഡ്​ ഭീതിക്കൊപ്പം തുടർച്ചയായ മഴയും സഞ്ചാരികളെ അകറ്റുന്ന കാരണങ്ങളാണ്​. കോവിഡ്​ കാലത്ത്​ മാസങ്ങളായി തുടരുന്ന വീട്ടിലിരിപ്പി​ൻെറ മനംമടുപ്പിന്​ ആശ്വാസം പകരാനാണ്​ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണ വിധേയമായി തുറക്കാൻ സംസ്​ഥാന സർക്കാർ അനുമതി നൽകിയത്​. പയ്യാമ്പലം പാർക്ക്​, മുഴപ്പിലങ്ങാട്​ ബീച്ച്​, കണ്ണൂർ കോട്ട, തലശ്ശേരി സീ വ്യൂ പാർക്ക്​, പാലക്കയം തട്ട്​, വൈതൽ മല തുടങ്ങിയ കേന്ദ്രങ്ങളാണ്​ സഞ്ചാരികൾക്കായി തുറന്നത്​. വീട്ടിലിരുന്ന്​ മടുത്ത ആളുകളുടെ ഒഴുക്ക്​ അധികൃതർ പ്രതീക്ഷിച്ചതാണ്​. ഇതനുസരിച്ച്​ സന്ദർശകർ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ പൊലീസ്​ സംവിധാനങ്ങൾ ഒരുക്കാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിരുന്നു. തുറന്ന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ആളുകളുടെ എണ്ണം നാമമാത്രമാണ്​. കോവിഡ്​ ഭീതിയേക്കാളേറെ, ​ൈവകുന്നേരങ്ങളിൽ തിമിർത്ത്​ പെയ്​ത മഴയാണ്​ സഞ്ചാരികളെ അകറ്റിയതെന്നാണ്​ ടൂറിസം മേഖലയിലുള്ളവർ കരുതുന്നത്​. മഴ മാറി മാനം തെളിയുന്നതോടെ ഒറ്റപ്പെടലി​ൻെറ വീട്ടകങ്ങളിൽ നിന്ന്​ ​പ്രകൃതിയുടെ വിശാലതയിലും സ​ുന്ദരകാഴ്​ചകളിലും അൽപനേരം ആശ്വാസം തേടി ആളുകൾ എത്തുമെന്നാണ്​ പ്രതീക്ഷ.പടം സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.