കെ.പി.എസ്.ടി.എ പ്രതിഷേധം

കെ.പി.എസ്.ടി.എ പ്രതിഷേധംപടം –സന്ദീപ്​കണ്ണൂർ: പെൻഷൻ വെട്ടിക്കുറക്കലടക്കം നടത്തി ആനുകൂല്യം കവർന്നെടുത്ത് അധ്യാപകരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന ഇടതുപക്ഷ സർക്കാർ, തൊഴിലാളി വിരുദ്ധ സർക്കാറായി മാറിയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ. കണ്ണൂർ ഡി.ഇ.ഒ ഓഫിസിനു മുന്നിൽ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ റവന്യൂ ജില്ല സെക്രട്ടറി വി. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. എം.പി. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹേഷ് ചെറിയാണ്ടി, ആർ.കെ. സദാനന്ദൻ, യു.എൻ. സത്യചന്ദ്രൻ, യു.കെ. ബാലചന്ദ്രൻ, എം.കെ. അരുണ, കെ. ശ്രീജിത്ത് കുമാർ, എം.സി. രേഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.