ക്വാറൻറീന്‍ ലംഘിച്ചിട്ടില്ലെന്ന് സി.വി. ശശീന്ദ്രന്‍

മട്ടന്നൂര്‍: ക്വാറൻറീന്‍ ലംഘിച്ചിട്ടില്ലെന്ന്​ മട്ടന്നൂർ നഗരസഭ കൗൺസിലറും അര്‍ബന്‍ സൊസൈറ്റി പ്രസിഡൻറുമായ സി.വി. ശശീന്ദ്രൻ അറിയിച്ചു. താന്‍ പ്രസിഡൻറായ മട്ടന്നൂര്‍ അര്‍ബന്‍ സൊസൈറ്റി പൊലീസ് ഇടപെട്ടതുകൊണ്ടല്ല, മറിച്ച് താനും നഗരസഭ വൈസ്‌ ചെയര്‍മാനും ചര്‍ച്ച ചെയ്​തതി‍‍ൻെറ അടിസ്ഥാനത്തിലാണ് മൂന്നു ദിവസത്തേക്ക് അടച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണം ശരിയല്ല. ക്വാറൻറീൻ ലംഘിച്ച്​ ബാങ്കി​ൻെറ അദാലത്തിൽ പ​െങ്കടുത്തുവെന്നത്​ തെറ്റിദ്ധരിപ്പിക്കുന്നതാണ്​. അദാലത്​ നേരത്തേ തീരുമാനിച്ചതായിരുന്നു​. ഇൗ മാസം ഏഴിനാണ്​ അദാലത് നടന്നത്​​. അന്ന്​ ഉച്ചക്കു​ശേഷമാണ്​ ഭാര്യക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്. ഉച്ചയോടെതന്നെ അദാലത്തിനുശേഷം വീട്ടിലേക്ക്​ മടങ്ങിയിരുന്നു -അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.