ദലിതർക്കും സ്ത്രീകൾക്കും നേരെ അതിക്രമം: പ്രക്ഷോഭം നടത്തി

കണ്ണൂർ: രാജ്യത്തെ ദലിതർക്കും സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തി​ൻെറ ഭാഗമായി ജില്ല കേന്ദ്രത്തിലും ഏരിയ, മേഖല കേന്ദ്രങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ചു. കാൽടെക്സിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്​ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ്​ എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ പഴയ ബസ്​സ്​റ്റാൻഡിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ. രാജൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ പുതിയ ബസ്​സ്​റ്റാൻഡിൽ വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി. രാജൻ അധ്യക്ഷത വഹിച്ചു. എൽ.ഐ.സി ജങ്​ഷനിൽ കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി വി. നാരായണൻ ഉദ്ഘാടനം ചെയ്തു. മുരളി അധ്യക്ഷത വഹിച്ചു. തെക്കേ ബസാറിൽ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ബസാറിൽ കെ.കെ. കൃഷ്ണനും കണ്ണൂർ റെയിൽവേ സ്​റ്റേഷൻ പരിസരത്ത് സി.ഐ.ടി.യു ജില്ല ട്രഷറർ അരക്കൻ ബാലനും ഉദ്ഘാടനം ചെയ്തു. നജീബ് അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ബാങ്ക് പരിസരത്ത് കെ. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. എം.ടി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കക്കാട് കെ. അശോകനും തളിപ്പറമ്പിൽ മടപ്പള്ളി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്തു. തലശ്ശേരി പഴയ ബസ്​റ്റാൻഡിൽ എ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. വാഴയിൽ വാസു അധ്യക്ഷത വഹിച്ചു. പുതിയ സ്​റ്റാൻഡിൽ എസ്.ടി. ജെയ്സൺ ഉദ്ഘാടനം ചെയ്തു. സി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇരിട്ടിയിൽ സി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്. സത്യൻ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പിൽ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഹമീദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.