കാവുംകുടി ജലനിധി പദ്ധതി: പറയാൻ അഴിമതിക്കഥ മാത്രം

കാവുംകുടി ജലനിധി പദ്ധതി: പറയാൻ അഴിമതിക്കഥ മാത്രം alkd water tankപടം - (1) - കാവുംകുടി ജലനിധി പദ്ധതി പമ്പ്ഹൗസും കുളവും alkd water tape(2) - കാവുംകുടിയിലെ പി.കെ. പ്രകാശി​ൻെറ വീട്ടുമുറ്റത്തെ നോക്കുകുത്തിയായ ടാപ്പ്​​ വിജിലൻസിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്​ നാട്ടുകാർആലക്കോട്: ഒരു കോടിയിലധികം രൂപ ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ കാവുംകുടി ജലനിധി പദ്ധതി. മലയോരത്ത് കൊട്ടിഘോഷിച്ച് നടത്തിയ ജലനിധി പദ്ധതിയിൽ നടന്ന കോടികളുടെ അഴിമതിയിൽ ഒന്നാം സ്ഥാനം കാവുംകുടി ജലനിധി പദ്ധതിക്കാണ്.പഞ്ചായത്തിലെ കാവുംകുടി, നെല്ലിക്കുന്ന് വാർഡുകളിലായി കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന ഹിൽടോപ്, കാവുംകുടി, കല്ലൊടി, അച്ചാർ കൊല്ലി, ദാരപ്പൻകുന്ന്, മോറാനി തുടങ്ങിയ പ്രദേശങ്ങളിലെ 124 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2014ൽ ആവിഷ്കരിച്ചതാണ് കാവുംകുടി ജലനിധി പദ്ധതി. ജനറൽ വിഭാഗത്തിൽ നൂറ് കുടുംബങ്ങളും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ 24 കുടുംബങ്ങളുമായിരുന്നു പദ്ധതിയുടെ ഉപഭോക്താക്കൾ. സംസ്ഥാന സർക്കാർ വിഹിതമായ 83,90,603 രൂപയും പഞ്ചായത്ത് വിഹിതമായ 15,36,401 രൂപയും ഉപഭോക്​തൃ വിഹിതമായ 4,48,000 രൂപയും ചേർത്ത്​ ആകെ 1,03,75,003 രൂപയാണ്​ പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതിയുടെ ഭാഗമായി കാവുംകുടിയിൽ 14 ലക്ഷം രൂപയോളം ചെലവഴിച്ച് നിർമിച്ച കുളത്തിൽ വെള്ളമുണ്ടെങ്കിലും മോട്ടോർ ഒാൺ ചെയ്താൽ ഉടൻ പൈപ്പുകൾ തകരുന്ന അവസ്​ഥയാണ്​. നിലവാരം കുറഞ്ഞ പൈപ്പ്​ ഉപയോഗിച്ചതാണ്​ കാരണമെന്ന്​ പറയുന്നു. ജലനിധിയുടെയും പഞ്ചായത്തി​ൻെറയും നേതൃത്വത്തിൽ ജനകീയ കമ്മിറ്റിക്ക് കീഴിലാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും സ്വകാര്യ ഏജൻസിയാണ്​ പ്രവൃത്തി നടത്തിയത്​. കമ്മിറ്റിയെ നോക്കുകുത്തിയാക്കി സ്വകാര്യ ഏജൻസിയും ഇടനിലക്കാരും ചേർന്ന് കൊള്ള നടത്തുകയായിരുന്നുവെന്നാണ്​ നാട്ടുകാർ ആരോപിക്കുന്നത്​. സാങ്കേതിക പരിജ്ഞാനമില്ലാത്ത തൊഴിലാളികളെക്കൊണ്ടാണ് പ്രധാനപ്പെട്ട പല ജോലികളും ചെയ്യിച്ചതത്രെ. ഇതി​ൻെറ മറവിലും വൻ തട്ടിപ്പ് നടന്നു. കുടിവെള്ള ​വിതരണം എന്നു തുടങ്ങുമെന്ന കാര്യത്തിൽ അധികൃതർക്ക്​ ഉത്തരമില്ല.അഴിമതി ശ്രദ്ധയിൽപെട്ടിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്​തമാണ്​. വിജിലൻസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.