തുണിമില്ലുകളിലെ ശമ്പളകുടിശ്ശിക തീർത്തുനൽകും -കേന്ദ്രമന്ത്രി

തുണിമില്ലുകളിലെ ശമ്പളകുടിശ്ശിക തീർത്തുനൽകും -കേന്ദ്രമന്ത്രികണ്ണൂർ: കേരളത്തിലും മാഹിയിലും എൻ.ടി.സിയുടെ ഉടമസ്ഥതയിലുള്ള തുണിമില്ലുകളിലെ തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളം തീർത്തുനൽകുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് മന്ത്രി സ്‌മൃതി ഇറാനി. കെ.കെ. രാഗേഷ് എം.പിയെയാണ്​ മന്ത്രി ഇക്കാര്യം അറിയിച്ചത്​. കേരളത്തിലും മാഹിയിലും എൻ.ടി.സിയുടെ ഉടമസ്ഥതയിലുള്ള തുണിമില്ലുകളിലെ തൊഴിലാളികൾക്ക്​ ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയത് എം.പി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് എം.പി മന്ത്രിക്കു സമർപ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ഉറപ്പുനൽകിയത്. കോവിഡ് മൂലമുണ്ടായ വിപണിമാന്ദ്യം തുണിത്തരങ്ങളുടെ ഡിമാൻഡ് കുറച്ചിട്ടുണ്ട്. കേന്ദ്രം ടെക്‌സ്‌റ്റൈൽസ് മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള ശ്രമത്തിലാണ്. വിൽക്കാനാകാതെ കെട്ടിക്കിടക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിച്ച്​ പണം ലഭിക്കുന്ന മുറക്ക്​ ശമ്പളക്കുടിശ്ശിക നൽകാനാകുമെന്നും കമ്പനികളിൽ ഉൽപാദനം പുനരാരംഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സ്ഥിരം തൊഴിലാളികളുടെ ആഗസ്​റ്റ്​ 2020 വരെയുള്ള ശമ്പളവും താൽക്കാലിക തൊഴിലാളികളുടെ ജൂലൈ 2020 വരെയുള്ള ശമ്പളവും മുഴുവൻ നൽകിയിട്ടുണ്ട്. താൽക്കാലിക തൊഴിലാളികൾക്ക് ആഗസ്​റ്റ്​ 2020 ലെ ശമ്പളം പകുതി നൽകിയിട്ടുണ്ട്. വിൽപനയിൽ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങുന്ന മുറക്ക്​ ശമ്പള കുടിശ്ശിക തീർത്തുനൽകാനാകുമെന്നും കെ.കെ. രാഗേഷ് എം.പിയെ കേന്ദ്രമന്ത്രി രേഖാമൂലം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.