ധർണ നടത്തി

ധർണ നടത്തിപടം pnr bdjs dharnn പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നടത്തിയ ധർണ സാഹിത്യകാരൻ റഷീദ് പാനൂർ ഉദ്ഘാടനം ചെയ്യുന്നു പാനൂർ: പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പാനൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. പാനൂർ ആശുപത്രിയിൽ 11 ഡോക്ടർമാരുടെ സ്ഥാനത്ത് ഇന്ന് മൂന്ന് ഡോക്ടർമാർ മാത്രമായിരിക്കുന്നു. രാത്രികാല ഡോക്ടർസേവനം നിഷേധിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞു. ഡോക്ടർമാരുടെ നിയമനം ഉടൻ നടത്തി രാത്രികാല ഡോക്ടർസേവനം രോഗികൾക്ക് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ്ണ. സാഹിത്യകാരൻ റഷീദ് പാനൂർ ഉദ്ഘാടനം ചെയ്തു. എം.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, ഇ.പി. ബിജു, ജിതേഷ് വിജയൻ, കെ.കെ. ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.