ഹൈടെക്കായി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍

ഹൈടെക്കായി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിപടം... padiyoor pinarayi vijayan inauguration... ഹൈടെക് സ്‌കൂളുകളുടെ സംസ്ഥാനതല ......................ഉദ്ഘാടനങ്ങളില്‍............................................... കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ജി.എച്ച്.എച്ച്.എസില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു പടം....PERALASSERY HITECH SCHOOL ജി.എച്ച്.എസ്.എസ് പെരളശ്ശേരി ഹൈടെക് സ്കൂൾ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു കളുള്ള 1173ഉം എട്ടുമുതല്‍ 12 വരെ ക്ലാസുകളുള്ള 341ഉം ഉള്‍പ്പെടെ മൊത്തം 1514 സ്‌കൂളുകള്‍ ഹൈടെക്കായി. 32,992 ഐ.ടി ഉപകരണങ്ങളാണ് സജ്ജീകരിച്ചത്. ഇതി​ൻെറ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ​ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) 10,325 ലാപ്ടോപ്​, 6120 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 8840 യു.എസ്.ബി സ്പീക്കര്‍, 3558 മൗണ്ടിങ്​ അക്സസറീസ്, 2792 സ്‌ക്രീന്‍, 334 ഡി.എസ്.എല്‍.ആര്‍ കാമറ, 341 മള്‍ട്ടിഫങ്​ഷന്‍ പ്രിൻറര്‍, 341 എച്ച്.ഡി വെബ് കാം, 341 ടെലിവിഷനുകള്‍ എന്നിവ സജ്ജീകരിച്ചു. 1287 സ്‌കൂളുകളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയില്‍ 148 ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ് യൂനിറ്റുകളിലായി 8246 അംഗങ്ങളുണ്ട്. 16,562 അധ്യാപകര്‍ പ്രത്യേക ഐ.ടി പരിശീലനം നേടി. പദ്ധതിക്കായി ജില്ലയില്‍ കിഫ്ബിയില്‍നിന്ന്​ 49.32 കോടിയും പ്രാദേശിക തലത്തില്‍ സമാഹരിച്ച 14.62 കോടിയും ഉള്‍പ്പെടെ 63.94 കോടി രൂപ ചെലവഴിച്ചു.മികവുറ്റ കെട്ടിടങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കി ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അന്താരാഷ്​ട്ര നിലവാരത്തിലേക്കുയരുകയാണ്. കമ്പ്യൂട്ടര്‍ ലാബ്, ഹൈടെക് ക്ലാസുകള്‍, ഇൻറര്‍നെറ്റ് സൗകര്യം, ലൈബ്രറികള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ആധുനിക അടുക്കളകള്‍ തുടങ്ങി ലോകത്ത്​ എവിടെയുമുള്ള മികച്ച സ്‌കൂളുകളോടും കിടപിടിക്കുന്നവയായി ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ മാറിത്തുടങ്ങി. നിലവില്‍ എട്ടുമുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസ്മുറികളെയും സാങ്കേതികവിദ്യ സൗഹൃദങ്ങളാക്കി മാറ്റിക്കഴിഞ്ഞു.ജില്ലയിലെ ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. പടിയൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും പാട്യം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ടേരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ തുറമുഖ, പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.കെ. രാഗേഷ് എം.പി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ ജെയിംസ് മാത്യു എം.എല്‍.എ, വെള്ളൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സി. കൃഷ്ണന്‍ എം.എല്‍.എ, മാടായി ഗവ. ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ടി.വി. രാജേഷ് എം.എല്‍.എ എന്നിവരും ഉദ്​ഘാടനം നിര്‍വഹിച്ചു.മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. ജയബാലന്‍ മാസ്​റ്റര്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.പി. സനകന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.