യൂത്ത് കോൺഗ്രസ് അനുമോദന സദസ്സ്

യൂത്ത് കോൺഗ്രസ് അനുമോദന സദസ്സ്​ഇരിക്കൂർ: യൂത്ത് കോണ്‍ഗ്രസ് കൊളപ്പയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ജയ്ഹിന്ദ് 2020 പ്രസംഗ മത്സരത്തിലെയും അധ്യാപക ദിനത്തിൽ നടത്തിയ ഗുരുസ്മരണ 2020 മത്സരത്തിലെയും വിജയികൾക്കുള്ള അനുമോദന സദസ്സ് കൊളപ്പയിൽ നടന്നു. കോൺഗ്രസ് കൊളപ്പ വാർഡ് കമ്മിറ്റി പ്രസിഡൻറ് ഒ.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസീൻ മജീദ്, യൂത്ത് കോൺഗ്രസ് നേതാവ് രോഹിത് പടിയൂർ, സാഹിത്യകാരൻ മുരളീധരൻ മാസ്​റ്റർ പട്ടാന്നൂർ എന്നിവർ വിശിഷ്​ടാതിഥികളായി. വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡൻറ്​ എൻ.എം. സ്വാലിഹ് സംസാരിച്ചു. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി കെ. ഗോപാലൻ, ജിതിൻ പി.കെ. കൊളപ്പ, യൂത്ത് കോൺഗ്രസ് കൊളപ്പ യൂനിറ്റ് പ്രസിഡൻറ് നവീൻ മൂടേരി, ആദർശ് കൊളപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.