പാലം പ്രവൃത്തി ഉദ്ഘാടനം

പാലം പ്രവൃത്തി ഉദ്ഘാടനം irt bridge work പായം പഞ്ചായത്തിലെ കുന്നോത്ത് മരംവീണകണ്ടി റോഡ് പാലം പ്രവൃത്തി ജില്ല പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: പായം പഞ്ചായത്തിലെ കുന്നോത്ത് മരംവീണകണ്ടി റോഡിലെ പാലം നിർമാണം പ്രവൃത്തി ആരംഭിച്ചു. ജില്ല പഞ്ചായത്ത് 2019-2020 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം ചെലവിലാണ് പാലം നിർമിക്കുന്നത്. ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജാൻസി തോമസ് അധ്യക്ഷത വഹിച്ചു. ഷൈജൻ ജേക്കബ്, മൂര്യൻ രവീന്ദ്രൻ, എൻ.ഡി. സണ്ണി, ജോസ് വടക്കേപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.