വിവിധ ഭാഷകളിൽ ഡോക്യുമെൻററിയുമായി നിദ റമീസ്

വിവിധ ഭാഷകളിൽ ഡോക്യുമൻെററിയുമായി നിദ റമീസ് വിവിധ ഭാഷകളിൽ ഡോക്യുമൻെററിയുമായി നിദ റമീസ് തലശ്ശേരി: ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂർ എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി നിദ റമീസ് തയാറാക്കിയ വ്യത്യസ്ത ഭാഷകളിലുളള ഡോക്യുമൻെററികൾ ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മനോഹരവും പഠനാർഹവുമായ ഡോക്യുമൻെററികൾ തയാറാക്കി സ്വന്തം യൂട്യൂബ് ചാനലിൽ അപ്​ലോഡ് ചെയ്താണ് ഇൗ ഒമ്പതാം ക്ലാസുകാരി കഴിവുതെളിയിച്ചത്. 2000 ത്തിലധികം കാഴ്ചക്കാരുണ്ട് ചാനലിന്. സ്കൂളിലെ ജെ.ആർ.സി, ഇഗ്​നൈറ്റ് ടീം എന്നിവയിൽ അംഗമാണ് ഈ മിടുക്കി. കോവിഡ്​ കാലത്തെ ഓണത്തി‍‍ൻെറ പ്രസക്തിയും പ്രത്യേകതയും വിശദീകരിച്ച് തയാറാക്കിയ ഡോക്യുമൻെററി, കോവിഡ് മഹാമാരിക്കെതിരെ തയാറാക്കിയ ബോധവത്കരണ ഡോക്യുമൻെററി, അധ്യാപക ദിനവുമായി ബന്ധപ്പെട്ട് തയാറാക്കിയ ഡോക്യുമൻെററി, ഓൺലൈൻ ജ്യോഗ്രഫി ക്ലാസ് എന്നിവ സോഷ്യൽ മീഡിയയിൽ വൈറലായിട്ടണ്ട്​. കടവത്തൂർ ദാറുസ്സലാമിൽ അധ്യാപകരായ പി. റമീസ്-കെ.എം. സുലൈഖ ദമ്പതികളുടെ മകളാണ്. പടം.....NIDHA RAMEES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.