അനുസ്മരണ സമ്മേളനം

തളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും അൽമഖർ സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്ന ചിത്താരി കെ.പി. ഹംസ മുസ്​ലിയാരുടെ ഒാൺലൈൻ ആണ്ട് സമാപിച്ചു. സമാപന സമ്മേളനം സമസ്ത പ്രസിഡൻറ്​ ഇ. സുലൈമാൻ മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. അൽ മഖർ വർക്കിങ്​ പ്രസിഡൻറ്​ കെ.പി. അബൂബക്കർ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. അൽമഖർ പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ആറ്റക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണവും മുഹമ്മദ് തുറാബ് സഖാഫി അനുസ്മരണ പ്രഭാഷണവും നടത്തി. എം.എ. യൂസുഫലി വിശിഷ്​ടാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.