ആലക്കോട് സ്​റ്റേഷനിൽ മൂന്നുപേർക്കുകൂടി കോവിഡ്

ആലക്കോട്: ആലക്കോട് സ്​റ്റേഷനിലെ നാലു പൊലീസുകാർക്ക് കോവിഡ് ബാധിച്ചതിന് പുറമെ മൂന്നുപേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. സ്​റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമായി തേർത്തല്ലി കുംടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ് മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. ആരുടെയും രോഗ ഉറവിടം വ്യക്തമല്ല. ഇതിനിടെ മലയോരത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുകയാണ്. ഉറവിടം അറിയാതെയും സമ്പർക്കവും മൂലവുമുള്ള രോഗികളാണ് ഏറെയും. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ ശരാശരി അഞ്ചിലധികം പോസിറ്റിവ് കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് പോസിറ്റിവായ ആരോഗ്യ പ്രവർത്തകരുടെ എണ്ണവും നാൾക്കുനാൾ വർധിച്ചുവരുകയാണ്. മണക്കടവിൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഏഴുപേർക്ക് കോവിഡ് ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.