പയ്യന്നൂരിൽ മൂന്ന് സ്ഥാപനങ്ങളിൽ കവർച്ച

പയ്യന്നൂർ: പയ്യന്നൂരിലെ മൂന്ന് സ്ഥാപനങ്ങളിൽ ഒരേദിവസം കവർച്ച. പയ്യന്നൂർ തെരു, തൊട്ടടുത്തുള്ള റെയിൽവേ സ്​റ്റേഷൻ റോഡ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. പയ്യന്നൂർ അമ്പലം -റെയിൽവേ സ്​റ്റേഷൻ റോഡിലെ ടി.വി. കുഞ്ഞമ്പുവി​ൻെറ പലചരക്കുകടയുടെ ഷട്ടർ കമ്പിപ്പാരയുപയോഗിച്ച് തിക്കി വളച്ചും പൂട്ട് തകർത്തുമാണ് കടക്കുള്ളിൽ കയറിയത്. കടയിലെ മേശ കുത്തിത്തുറന്ന് അപൂർവ ചെമ്പുനാണയങ്ങളും സോപ്പ്​, സിഗരറ്റ് തുടങ്ങിയവയും കവർന്നു. തെരു അഷ്​ടമച്ചാൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എൻ.വി. രാഹുലി​ൻെറ പെരുമാൾ റൈസ് ​േഫ്ലാർമിൽ ഗ്രില്ലി​ൻെറ പൂട്ട് തകർത്ത് അകത്തുകയറി മേശയിലുണ്ടായിരുന്ന ചില്ലറ നാണയങ്ങളും സ്ക്രൂ ഡ്രൈവറും എടുത്ത മോഷ്​ടാവ് എതിർവശത്തെ എ.വി. ബാബുവി​ൻെറ അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തി​ൻെറ പൂട്ട് തകർത്തെങ്കിലും ഇവിടെ നിന്ന് ഒന്നും കിട്ടിയില്ല. പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.