യൂത്ത് ലീഗ് പോസ്​റ്റർ പ്രചാരണം

പയ്യന്നൂർ: ബാബരി നീതി നിഷേധത്തിനെതിരെ പുളിങ്ങോം ശാഖ യൂത്ത്​ലീഗ്, പയ്യന്നൂർ മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽ പോസ്​റ്റർ പതിച്ചു. പയ്യന്നൂർ മണ്ഡലംതല ഉദ്ഘാടനം ബസ് സ്​റ്റാൻഡ്​ പരിസരത്ത് ആക്ടിങ് പ്രസിഡൻറ്​ കെ.കെ. അഷ്‌റഫ്‌ നിർവഹിച്ചു. കോയിപ്ര ശാഖതല ഉദ്ഘാടനം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇഖ്ബാൽ കോയിപ്ര നിർവഹിച്ചു. പാലക്കോട്ട് യൂത്ത് ലീഗ് പയ്യന്നൂർ മണ്ഡലം സെക്രട്ടറി മുഹമ്മദ് കരമുട്ടം ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് പരിപാടി ലീഗ് സെക്രട്ടറി എ.ജി. മുത്തലിബ് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.