സ്കൂൾ കെട്ടിടോദ്ഘാടനം

തലശ്ശേരി: കതിരൂർ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച രണ്ട് ഇരുനില കെട്ടിടത്തി‍ൻെറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബി ഫണ്ടിൽ മൂന്ന് കോടി, എ.എൻ. ഷംസീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി, സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒന്നരക്കോടി എന്നിവ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയിൽ മലബാർ ഡിസ്ട്രിക് ബോർഡ് സെക്കൻഡറി സ്കൂളായി തുടങ്ങിയതാണ് ഈ വിദ്യാലയം. അന്ന് കുടകിനും തലശ്ശേരിക്കും ഇടയിലുള്ള ഏക സർക്കാർ വിദ്യാലയമായിരുന്നു. ഇപ്പോൾ യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. വാർത്തസമ്മേളനത്തിൽ കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, പി.ടി.എ പ്രസിഡൻറ് പുത്തലത്ത് സുരേഷ് ബാബു, പ്രിൻസിപ്പൽ എസ്. അനിത, കെ.പി. ജയരാജൻ, എ.കെ. പ്രജോഷ്, പി. പ്രമോദൻ, കെ.പി. വികാസ് എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.