ആൽമരത്തൈ പുനഃസ്ഥാപിക്കും

കണ്ണൂർ: റിട്ട. ​െഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കഴിഞ്ഞ വർഷത്തെ ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച വനവത്​കരണത്തി​ൻെറ ഭാഗമായി കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് നട്ട ആൽമരവും ഫെൻസിങ്ങും സാമൂഹിക ദ്രോഹികൾ നശിപ്പിച്ചു. വെള്ളിയാഴ്​ച ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഒമ്പതിന്​ പ്രസ്തുത സ്ഥലത്തുതന്നെ സംഘടന ഭാരവാഹികളുടെ നേതൃത്വത്തിൽ യുദ്ധസ്മാരകത്തിനു സമീപം ആൽമരത്തൈ നട്ട് പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ്​ ഒ.സി. ചന്ദ്രൻ, ജനറൽ സെക്രട്ടി പി.പി. മോഹൻ, ജില്ല പ്രസിഡൻറ്​ പി.പി. ലക്ഷ്മണൻ, ജില്ല സെക്രട്ടറി യു.പി. ശ്രീവൽസൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.