ഡി.വൈ​.എഫ്​.​െഎ 'ഇൻജസ്​റ്റിസ്'​ പ്രതിഷേധം സംഘടിപ്പിച്ചു

കണ്ണൂർ: ബാബരി മസ്ജിദ് വിധിയിലെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്​.​െഎ യൂനിറ്റുകളിൽ 'കോൺഗ്രസിനും ബി.ജെ.പിക്കും മാപ്പില്ല' എന്ന മുദ്രാവാക്യമുയർത്തി 'ഇൻജസ്​റ്റിസ്​' എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കാൽടെക്സ് ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മനു തോമസ്, കെ.കെ. ശ്രീജിത്ത്, എം. ശ്രീരാമൻ, പി. ശ്രുതി, പി. അനൂപ് എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡൻറ് എം. വിജിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സരിൻ ശശി, എ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ചെറുകുന്ന് തറയിൽ സംസ്ഥാന കമ്മിറ്റിയംഗം പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി പഴയ ബസ്​സ്​റ്റാൻഡിൽ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്സലും ചക്കരക്കല്ലിൽ ജില്ല വൈസ് പ്രസിഡൻറ് കെ.വി. ജിജിലും ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.