ഇരിക്കൂർ എച്ച്​.എസ്​.എസിൽ കുടിവെള്ള പദ്ധതി

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ടോയ്​ലറ്റ്​ ബ്ലോക്കും കുടിവെള്ള പദ്ധതിയും അനുവദിച്ചു. പദ്ധതിക്കായി 20 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ചത്. ടോയ്​ലറ്റ് ബ്ലോക്കി​ൻെറയും കുടിവെള്ള വിതരണ പദ്ധതിയുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ടി. വസന്തകുമാരി നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ വി. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. അനസ്, ഹെഡ്മാസ്​റ്റർ ഐ.ആർ. മനോജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. റീന സ്വാഗതവും കെ.എ. മുജീബുല്ല മാസ്​റ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.