ആൻറിജൻ ടെസ്​റ്റ്​: അഞ്ചരക്കണ്ടിയിൽ ആറുപേർക്ക് കോവിഡ്

അഞ്ചരക്കണ്ടി: പഞ്ചായത്തിലെ കുഴിമ്പാലോട് മെട്ട വിദ്യാവിനോദിനി എൽ.പി സ്കൂളിൽ ബുധനാഴ്ച നടന്ന ആൻറിജൻ ടെസ്​റ്റിൽ ആറ​ുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 100 പേർക്ക് നടത്തിയ പരിശോധനയിലാണ്​ ആറുപേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചത്. അഞ്ചരക്കണ്ടിയിൽ നാലും വേങ്ങാട്ട്​ രണ്ടും പേർക്കാണ് പോസിറ്റിവായത്. കുഴിമ്പാലോട് മെട്ട, പാലക്കീഴ് തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് ദിവസങ്ങളിലായി നിരവധി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കവ്യാപന സാധ്യത കൂടുതലാവുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ്​ ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ആൻറിജൻ ടെസ്​റ്റ്​ വേഗത്തിൽ നടത്തിയത്. സമ്പർക്കവ്യാപന സാധ്യത കൂടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.