ചത്ത പോത്തിനെ റോഡരികിൽ തള്ളി

പാപ്പിനിശ്ശേരി: ചത്ത പോത്തിനെ തിരക്കേറിയ റോഡരികിൽ തള്ളി. പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ചൊവ്വാഴ്ച പുലർ​ച്ച ജഡം കാണപ്പെട്ടത്. മണിക്കൂറുകളോളം പ്രദേശത്ത് അസഹ്യമായ ദുർഗന്ധമായിരുന്നു. പരാതിയെ തുടർന്ന് പാപ്പിനിശ്ശേരി പഞ്ചായത്തധികൃതർ എത്തി എക്​സ്​കവേറ്റർ ഉപയോഗിച്ചാണ് ജഡം മറവ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.