എൻ.സി.സിയിലും സേവ് എ ഇയർ പരീക്ഷ നടപ്പാക്കണം

പാനൂർ: എൻ.സി.സിയിൽ സേവ് എ ഇയർ പരീക്ഷ സംവിധാനം നടപ്പാക്കണമെന്ന് എൻ.സി.സി ഓഫിസേഴ്​സ് വെൽഫയർ അസോസിയേഷൻ 31ാമത്​ കേരള ബറ്റാലിയൻ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ സർട്ടിഫിക്കറ്റ് പരീക്ഷ തോറ്റവർക്ക് ഒരു വർഷം നഷ്​ടമാവുന്ന അവസ്ഥയാണ്. സമ്മേളനത്തി​ൻെറ ഓൺലൈൻ ഉദ്ഘാടനം ഓഫിസേഴ്​സ് അസോസിയേഷൻ ദേശീയ ട്രഷറർ ഫസ്​റ്റ്​ ഓഫിസർ രാജീവ് ജോസഫ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് ലഫ്. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഇൻ ചാർജ് ലഫ്. കമാൻഡർ ഡോ. സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്​റ്റ്​ ഓഫിസർ അനിൽ കെ. നായർ, ലെഫ്റ്റനൻറ്​ നന്ദകുമാർ കോറോത്ത്, ക്യാപ്റ്റൻ കൃഷ്ണകുമാർ, ഫസ്​റ്റ്​ ഓഫിസർ എം.ഐ. ഷബീർ, ഡോ. ടി.കെ. ജലീൽ, ലെഫ്. ഡോ.കെ. ജിതേഷ്, ചീഫ് ഓഫിസർ കെ.കെ. വിനോദ് കുമാർ, ലെഫ്. ഡോ. പി.വി. സുമിത്ത്, ലഫ്. എ.പി. ഷമീർ, ലെഫ്. പ്രജു കെ. പോൾ എന്നിവർ സംസാരിച്ചു. ബറ്റാലിയൻ സെക്രട്ടറി തേർഡ് ഓഫിസർ സജികുമാർ കൊട്ടോടി സ്വാഗതവും ട്രഷറർ ഫസ്​റ്റ്​ ഓഫിസർ എൻ.കെ. മനോജ് കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.