സ്​കൂൾ കമ്പ്യൂട്ടർ ലാബ് നവീകരിച്ചു

തലശ്ശേരി: വടക്കുമ്പാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എയുടെ ഇടപെടലി‍ൻെറ ഭാഗമായി സി.എസ്.ആർ ഫണ്ടിൽനിന്ന്​ അനുവദിച്ച അഞ്ചു ലക്ഷം രൂപയും പി.ടി.എ സമാഹരിച്ച ഒരു ലക്ഷം രൂപയും ചെലവഴിച്ചാണ് ലാബ് സജ്ജമാക്കിയത്. 2002ൽ ഒരു കമ്പ്യൂട്ടറുമായി ആരംഭിച്ച പ്ലസ് ടു വിഭാഗത്തിൽ ഇന്ന് 40 കമ്പ്യൂട്ടറുകളുണ്ട്. മുഴുവൻ ക്ലാസുകളും ഡിജിറ്റലാക്കി സ്കൂൾ മികവി‍ൻെറ പാതയിലാണ്. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ, പഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സനീഷ്, പി.ടി.എ പ്രസിഡൻറ് വിനോദൻ, വാർഡ് അംഗം സി. ഷീജ, വികസന സമിതി അംഗങ്ങളായ കെ. ജനാർദനൻ, ഹെഡ്മാസ്​റ്റർ കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.ഒ. ശശിധരൻ സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.