ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

തലശ്ശേരി: കോവിഡ് സമ്പർക്കം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശക്തി വർധിപ്പിക്കുന്ന ഹോമിയോ ഗുളികകൾ വിതരണം ചെയ്തു. മുസ്​ലിം സർവിസ് സൊസൈറ്റി ചമ്പാട് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ ചമ്പാട് വെസ്​റ്റ്​ യു.പി സ്കൂളിൽ വെച്ചാണ് മരുന്നുകൾ വിതരണം ചെയ്തത്. ഡോ. അബൂബക്കർ കടവത്തൂർ, ഡോ. റഷീദ് പാനൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരുന്നു വിതരണം. എം.എസ്.എസ് ചമ്പാട് യൂനിറ്റ് പ്രസിഡൻറ് പി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ഇസ്മയിൽ സ്വാഗതം പറഞ്ഞു. ഇ. കുഞ്ഞിമൂസ, റഹീം ചമ്പാട്, ടി.കെ. ഖാദർകുട്ടി, ഇസ്മയിൽ സലീനാസ്, നസീർ ഇടവലത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.