കെ.സി.ഇ.എഫ് ധർണ

പയ്യന്നൂർ: സഹകരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങളുന്നയിച്ച്​ കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ അസി.​രജിസ്ട്രാർ ഓഫിസിന് മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക് പ്രസിഡൻറ് അഡ്വ.ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.എഫ് താലൂക്ക് പ്രസിഡൻറ് കെ.പി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. രാജു, സംസ്ഥാന കമ്മിറ്റി അംഗം എൻ.വി. രഘുനാഥൻ, മോഹനൻ കക്കോപ്രവൻ, ബാലകൃഷ്ണൻ പാടിച്ചാൽ, ടി. അയ്യപ്പൻ, വി. ശശി‌, വി.ആർ. സജേഷ്, ശ്രീകല, പി.വി. ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.