യു.ഡി.എഫ്​-ബി.ജെ.പി അക്രമം: പ്രതിഷേധമുയർത്തി എൽ.ഡി.എഫ്​ ബഹുജന കൂട്ടായ്​മ

കണ്ണൂർ: യു.ഡി.എഫി​ൻെറയും ബി.ജെ.പിയുടെയും അക്രമങ്ങൾക്കെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എൽ.ഡി.എഫ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും എൽ.ഡി.എഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ പ്രതിഷേധമിരമ്പി. കണ്ണൂർ സ്​റ്റേഡിയം കോർണറിൽ കൂട്ടായ്​മ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ എൽ.ഡി.എഫി‍ൻെറ തുടർഭരണം ഉണ്ടാകുമെന്ന് ചില വാർത്ത ഏജൻസികൾ പുറത്തുവിട്ടതിൽ വിറളിപിടിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങളുടെ ആരോഗ്യം പോലും നോക്കാതെ അക്രമസമരങ്ങൾ നടത്തി ജനങ്ങളെയാകെ ബി.ജെ.പി, യു.ഡി.എഫ് പ്രവർത്തകർ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണെന്ന് പി. കരുണാകരൻ ആരോപിച്ചു. ആരോഗ്യം, പൊതുവിദ്യാഭ്യാസം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. വിദേശ ഏജൻസികളും വിദേശമാധ്യമങ്ങൾ പോലും ആരോഗ്യ വകുപ്പിനെ പ്രശംസിക്കുന്നു. പക്ഷേ, ഇതൊന്നും അംഗീകരിക്കാനാവാത്ത ബി.ജെ.പിയും യു.ഡി.എഫും സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ഏതറ്റംവരെയും താഴാനുള്ള നീക്കമാണ് നടത്തുന്നത്. ബി.ജെ.പി, ലീഗ്, കോൺഗ്രസ് എന്നിവരെല്ലാം ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ നടത്തിയ സമരങ്ങളെ തുടർന്ന് വ്യാപനത്തി​ൻെറ തോത് കൂടിയിരിക്കുകയാണെന്നും ജനങ്ങൾക്കിടയിൽ ഇത് തങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിന് കാരണമായെന്നും മനസ്സിലാക്കിയതിനെ തുടർന്നാണ് ഇത്തരം സമരങ്ങളിൽ നിന്നും നിലവിൽ യു.ഡി.എഫ് തടിയൂരിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവംഗം സി.എൻ. ചന്ദ്രൻ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, മുൻ മന്ത്രി കെ.പി. മോഹനൻ, ​െഎ.എൻ.എൽ സംസ്​ഥാന ജനറൽ ​െസക്രട്ടറി കാസിം ഇരിക്കൂർ, രാമചന്ദ്രൻ തില്ലങ്കേരി, പി.പി. ദിവാകരൻ, പി. വത്സൻ മാസ്​റ്റർ, ജോസ് ചെമ്പേരി, കെ.കെ. ജയപ്രകാശ്, ജോജി ആനത്തൊടി, സിറാജ് തയ്യിൽ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സഹദേവൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.