കെ.പി. ഹംസ മുസ്​ലിയാർ അനുസ്മരണ സമ്മേളനം ഒന്ന്​ മുതൽ​

തളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷററും അൽ മഖർ സാരഥിയുമായ ചിത്താരി കെ.പി. ഹംസ മുസ്​ലിയാരുടെ രണ്ടാം ആണ്ട് അനുസ്മരണ സമ്മേളനം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ നാടുകാണി അൽ മഖർ കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് വൈകീട്ട്​ അഞ്ചിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. വ്യവസായ പ്രമുഖൻ എം.എ. യൂസഫലി വിശിഷ്​ടാതിഥിയാകും. വാർത്തസമ്മേളനത്തിൽ പി.പി. അബ്​ദുൽ ഹകീം സഅദി, എൻ. അബ്​ദുൽ ലത്തീഫ് സഅദി പഴശ്ശി, കെ.പി. അബ്​ദുസ്സമദ്​ അമാനി, കെ.എം. അബ്​ദുല്ലക്കുട്ടി ബാഖവി, എം.വി. നാസർ ഹാജി എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.