കോവിഡ്: ആശ്രയമില്ലാതെ ജീവിതശൈലി രോഗികൾ

തലശ്ശേരി: കോവിഡ് സമ്പർക്ക കേസുകൾ കുതിച്ചുയരുന്നതിനാൽ സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം കർശനമാക്കി. ആശുപത്രികളിൽനിന്ന് നൽകുന്ന ഫോറം പൂരിപ്പിച്ച ശേഷം ശരീരോഷ്​മാവ് പരിശോധിച്ചാണ് ഡോക്​ടർമാരെ കാണാനെത്തുന്നവരെ കടത്തിവിടുന്നത്. ഡോക്​ടറെ കാണണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. സ്പെഷാലിറ്റി ഡോക്​ടർമാരുടെ സേവനം പലയിടത്തും ലഭ്യമല്ല. ജീവിതശൈലി രോഗമുളളവരും ഗർഭിണികളുമാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. രോഗികളെ മാത്രമേ ചികിത്സ മുറിയിലേക്ക് കയറ്റുന്നുള്ളൂ. രോഗവിവരം കേട്ട് മരുന്നിനുള്ള കുറിപ്പടി മാത്രമാണ് ഡോക്​ടർമാർ നൽകുന്നത്. ഫോണിൽകൂടിയുള്ള ടോക്കൺ ബുക്കിങ് മിക്ക ആശുപത്രികളിലുമില്ല. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന രോഗികൾക്ക് ഡോക്​ടറെ കാണാൻ മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ആശുപത്രികളിൽ കൂടുതൽ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.