ദേശീയ പുരസ്​കാര ജേതാവിനെ അനുമോദിച്ചു

അഞ്ചരക്കണ്ടി: മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർക്കുള്ള ദേശീയ പുരസ്​കാരം ലഭിച്ച ഷിനിത്ത് പാട്യത്തെ അനുമോദിച്ചു. ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്​കീമി​ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെർച്വൽ അനുമോദന പരിപാടി കേരള ആരോഗ്യ-സാമൂഹിക ക്ഷേമ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്​തു. പൊതുവിദ്യാഭ്യാസ ഡയറക്​ടർ കെ. ജീവൻബാബു അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ജോയൻറ് ഡയറക്​ടർ ഡോ. പി.പി. പ്രകാശൻ, ജി.പി. സജിത്ത്ബാബു, ഡോ. കെ. സാബുക്കുട്ടൻ, മനോജ് കണിച്ചുകുളങ്ങര, പി.ഡി. സുഗതൻ, സജി വർഗീസ്, പി.പി. പ്രദീപൻ, പി.ഒ. മുരളീധരൻ എന്നിവർ സംസാരിച്ചു. ഡോ. ജേക്കബ്ജോൺ സ്വാഗതവും ശ്രീധരൻ കൈതപ്രം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.