കർഷക ബില്ലിനെതിരെ പ്രതിഷേധം

പഴയങ്ങാടി: രാജ്യത്തെ കർഷകരുടെ മരണവാറൻറായ കർഷക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കല്യാശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് പഴയങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡൻറ്​ എസ്.കെ.പി. സകരിയ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ്​ നബീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുസ്​ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ പി.വി. ഇബ്രാഹിം മാസ്​റ്റർ, രമേശൻ എരിപുരം, ഗഫൂർ ചൂട്ടാട്, കെ.വി. റിയാസ്, ജംഷീർ മുണ്ടപ്രം, സുഹൈൽ, ഹാരിസ് മാട്ടൂൽ, നാസർ കുതിരപ്പുറം, കെ. തസ്‌ലിം, കെ. സജ്ഫീർ എന്നിവർ സംസാരിച്ചു. കെ. സൈനുൽ ആബിദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.