കോൺഗ്രസ് ധര്‍ണ

തലശ്ശേരി: കേന്ദ്ര സർക്കാറി‍ൻെറ കർഷക ദ്രോഹ ബില്ലിനെതിരെ തലശ്ശേരി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളശ്ശേരി പോസ്​റ്റ്​ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി വി.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ഇ. പവിത്രരാജ് അധ്യക്ഷത വഹിച്ചു. ചമ്പാട്: പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ മീത്തലെ ചമ്പാട് പോസ്‌റ്റ് ​ഒാഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.പി. പ്രേമനാഥൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.